Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്സിനെതിരെ കോടതിയലക്ഷ്യക്കുറ്റം

കൊച്ചി: പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ് ബ്യറോ അംഗവുമായ വി.എസ്. അച്യുതാനന്ദനും ആര്‍എസ്പി ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷനും കോടതിയലക്ഷ്യം നടത്തിയെന്ന് കേരള ഹൈക്കോടതി.

1999 ഫിബ്രവരില്‍ നടത്തിയ ഘോഷയാത്രയും ഹര്‍ത്താലും നടത്തിയതിന്റെ പേരിലാണ് ഇവര്‍ക്കിതിരെ കോടതിയലക്ഷ്യത്തിന് കോടതി നോട്ടീസയച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ഇരുവരും കോടതിയലക്ഷ്യം കാണിച്ചതായി കോടതിക്ക് തോന്നിയെന്ന് ജസ്റിസുമാരായ പി.കെ. ബാലസുബ്രഹ്മണ്യന്‍, സി.എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധിച്ചു.

ഹര്‍ത്താലും ഘോഷയാത്രയും നടത്തുക വഴി ഇവര്‍ കോടതി മുമ്പ് പ്രസ്താവിച്ച വിധി ലംഘിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഒക്ടോബര്‍ 31 വ്യാഴാഴ്ച ഇരുവരും കോടതിയില്‍ ഹാജരാകണമെന്നും കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്.

1999 ഫിബ്രവരി ഒമ്പതിന് ഇടതുമുന്നണി നടത്തിയ ഹര്‍ത്താലിനും ഫിബ്രവരി 14ന് ആര്‍എസ്പി നടത്തിയ ഘോഷയാത്രയ്ക്കും എതിരെ അഭിഭാഷകനായ തരിയന്‍ ജോസഫ് നല്‍കിയ പരാതിയിന്മേലാണ് കോടതിയുടെ ഈ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+