കാബൂളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയും ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒക്ടോബര്‍ 12 വെള്ളിയാഴ്ച പുലര്‍ച്ചെയും അമേരിക്കന്‍ ആക്രമണം നടന്നു. പോര്‍വിമാനങ്ങളും മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം പുലര്‍ച്ചെ 4.15നാണ് തുടങ്ങിയത്.
കാബൂള്‍ വ്യോമമേഖലയില്‍ കടന്ന പോര്‍വിമാനങ്ങള്‍ ചുരുങ്ങിയത് 10 സ്ഫോടനങ്ങളെങ്കിലും നടത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വിമാനങ്ങള്‍ക്കെതിരെ താലിബാന്‍ നിറയൊഴിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെ താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമര്‍ വിജയം അല്ലെങ്കില്‍ മരണം എന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സൗദി മാഗസില്‍ അല്‍ മജാല്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ അമേരിക്കക്ക് കൈമാറില്ലെന്നും ഒമര്‍ ആവര്‍ത്തിച്ചു.
അമേരിക്കന്‍ ആക്രമണത്തെ ചെറുക്കാന്‍ താലിബാന്റെ പക്കല്‍ ആവശ്യത്തിനുള്ള ആയുധങ്ങളുണ്ടെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് സോവിയറ്റ് യൂണിയന് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ച പരാജയം തന്നെയാണ് അമേരിക്കയെയും സഖ്യകക്ഷികളെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications