കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമയെ വിട്ടു തരൂ; ആക്രമണം നിര്‍ത്താം

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ വിട്ടു തരികയാണെങ്കില്‍ അഫ്ഗാനിസ്ഥാനെതിരായ ആക്രമണം നിര്‍ത്താമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ്. ഒക്ടോബര്‍ 11 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രവാദത്തിനെതിരെ ഞായറാഴ്ച മുതല്‍ തുടങ്ങിയ യുദ്ധം ശരിയായ ദിശയിലാണെന്നും ഒസാമയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ ഇത് തുടരുമെന്നും ബുഷ് വ്യക്തമാക്കി. ഇത് ചിലപ്പോള്‍ നാളെ സാധിച്ചേക്കും. ചിലപ്പോള്‍ ഒരു മാസത്തിനു ശേഷമായിരിക്കും. അല്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും. എന്നാലും നമ്മള്‍ (അമേരിക്ക) പോരാട്ടം തുടരും.

സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒസാമ ബിന്‍ ലാദന്‍ തന്നെയാണെന്ന് ബുഷ് ആവര്‍ത്തിച്ചു. അമേരിക്കക്ക് മുന്നില്‍ ഇനിയും ഭീഷണിയുണ്ടെന്നും തുടര്‍ന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പു നല്‍കി.

യുദ്ധം കഴിഞ്ഞാല്‍ തങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവിടെ പുതിയ സര്‍ക്കാരിനെ അവരോധിക്കേണ്ട ചുമതല ഐക്യരാഷ്ട്രസഭയ്ക്കാണെന്നും അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞു.

അമേരിക്കയുടെ ശ്രദ്ധ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലും ഒസാമ ബിന്‍ ലാദനിലുമാണെങ്കിലും അല്‍-ക്വെയ്ദ പോലുള്ള തീവ്രവാദ ശക്തികള്‍ക്കെതിരെ ലോകമെമ്പാടും പോരാടുമെന്നും ബുഷ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X