സൗദി രാജകുമാരന്റെ ചെക്ക് യുഎസ് മടക്കി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായമായി സൗദി രാജകുടുംബത്തിലെ ഒരംഗം നല്കിയ ഏകദേശം 48 കോടി രൂപയുടെ (ഒരു കോടി ഡോളര്‍) ചെക്ക് യുഎസ് സ്വീകരിച്ചില്ല. ന്യൂയോര്‍ക്ക് മേയര്‍ റുഡി ഗ്യൂല്യാനിയാണ് ഈ ചെക്ക് യുഎസ് മടക്കിയതായി അറിയിച്ചത്.
സൗദി രാജകുടുംബത്തിലെ പ്രമുഖ ബിസിനസ്സുകാരനായ ഫഹ്ദ് രാജാവിന്റെ മരുമകനായ അല്‍ വാഹിദ് രാജകുമാരന്റെ ചെക്കാണ് യുഎസ് സ്വീകരിക്കാതെ മടക്കിയയച്ചത്. അല്‍ വാഹിദ് രാജകുമാരന്‍ നടത്തിയ ഒരു പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് യുഎസ് ചെക്ക് മടക്കിയത്.
നേരത്തെ യുഎസ് വേള്‍ഡ് ട്രേഡ് സെന്റര്‍ സന്ദര്‍ശിച്ച വേളയിലാണ് സൗദി രാജകുമാരന്‍ വിവാദപ്രസ്താവന നടത്തിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ആക്രമണത്തെ അപലപിച്ചെങ്കിലും അമേരിക്ക പലസ്തീന്‍ പ്രശ്നത്തില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ പുനപരിശോധിക്കണമെന്നും രാജകുമാരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അമേരിക്ക ചെക്ക് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്.












Click it and Unblock the Notifications