തീവ്രവാദികള്‍ ഇനിയും ആക്രമിച്ചേക്കും: എഫ്ബിഐ
വാഷിംഗ്ടണ്‍: അടുത്ത ദിവസങ്ങളില്‍ തീവ്രവാദികള്‍ അമേരിക്കയില്‍ ഇനിയും ആക്രമണം നടത്തിയേക്കുമെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ (എഫ്ബിഐ) മുന്നറിയിപ്പ് നല്‍കി.
ഇതു സംബന്ധിച്ച ചില വിവരങ്ങള്‍ ബുഷ് ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ എവിടെയായിരിക്കും ആക്രമണമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എഫ്ബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമങ്ങള്‍ക്കു ശേഷം അധികൃതര്‍ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിവരുന്നുണ്ട്. രാജ്യത്തുടനീളം നിയമപാലകരെ സജ്ജമാക്കിയിട്ടുണ്ടെന്ന് എഫ്ബിഐ അറിയിച്ചു. സംശയകരമായ എന്തു കണ്ടാലും എഫ്ബിഐയെ അറിയിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications