താലിബാന്‍ചായ്വ് ഐഎസ്ഐ മേധാവിയ്ക്ക് വിനയായി
ദില്ലി: താലിബാനോടും ഒസാമ ബിന്‍ ലാദനോടും കൂറ് പുലര്‍ത്തിയിരുന്നതിനാലാണ് ഐഎസ്ഐ മേധാവിയെ കാലാവധിക്ക് മുമ്പ് മാറ്റിയതെന്ന് റിപ്പോര്‍ട്ട് . പാകിസ്ഥാന്‍ വാരികയായ ഫ്രൈഡെ ടൈംസിനെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
തികച്ചും സ്വാഭാവികമായ സ്ഥാനമാറ്റമെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഈ സ്ഥാനമാറ്റത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പ്രധാനമായും ഒസാമ ബിന്‍ ലാദനോട് അനുഭാവം പുലര്‍ത്തിയതിനാലാണ് ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മഹ്മൂദ് അഹ്മദിനെയും ലഫ്. ജനറല്‍ മുസാഫര്‍ ഉസ്മാനിയെയും സ്ഥാനഭ്രഷ്ടരാക്കിയതെന്ന് ഫ്രൈഡെ ടൈംസ് പറയുന്നു. ജയ്ഷ് എ മുഹമ്മദ് എന്ന ഇസ്ലാമിക സംഘടനയെ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതും ഇവരുടെ സ്ഥാനം നഷ്ടമായതിന് കാരണമായെന്ന് കരുതുന്നു.
കാലാവധി തീരുംമുമ്പെയാണ് ഐഎസ്ഐ ഡയറക്ടര്‍ ജനറലിനെ സ്ഥാനത്തുനിന്നും നീക്കിയത്. പാകിസ്ഥാന്റെ പട്ടാള ജനറല്‍മാരില്‍ ചിലര്‍ മൗലികവാദികളാണെന്ന് യുഎസ് സംശയിച്ചിരുന്നതായി ഫ്രൈഡെ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിന് മുന്നില്‍ പാകിസ്ഥാന്റെ സൗമ്യമായ മുഖം കാട്ടിക്കൊടുക്കാനുള്ള ജനറല്‍ മുഷാറഫിന്റെ പദ്ധതിയുടെ ഭാഗമായി മുന്‍ ഐഎസ്ഐ മേധാവിയുമായും മറ്റും ഉരസലുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നതായും പറയുന്നു.
നേരത്തെ മുഷാറഫും താലിബാന്‍ നേതാവ് മുല്ലാ ഒമറും തമ്മില്‍ നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള നീക്കത്തെ ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ മഹ്മൂദ് അഹ്മദ് എതിര്‍ത്തിരുന്നതായും ഫ്രൈഡെ ടൈംസ് പറയുന്നു. കശ്മീര്‍ നിയമസഭാമന്ദിരത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനമോടിച്ച് നടത്തിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് എ മുഹമ്മദ് എന്ന സംഘടന ഏറ്റെടുത്തതുസംബന്ധിച്ചും മഹ്മൂദും മുഷാറഫും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഫ്രൈഡെ ടൈംസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജെയ്ഷ് എ മുഹമ്മദ് എന്ന സംഘടനയുടെ നിയന്ത്രണം ഒരു പരിധി വരെ ഐ എസ് ഐക്കാണെന്നതാണ് ഇതിന് കാരണം. ലഫ്റ്റനന്റ് ജനറല്‍ മെഹമൂദ് പാകിസ്ഥാന്‍ സൈന്യത്തിന്റെ ഉപമേധാവി ആകാന്‍ വരെ ശ്രമിച്ചിരുന്നത്രെ.












Click it and Unblock the Notifications