പാക് താലിബാന്‍ ഏറ്റുമുട്ടല്‍ വീണ്ടും
ഇസ്ലാമാബാദ് :പാകിസ്ഥാന്‍ സൈന്യവും താലിബാന്‍ പട്ടാളക്കാരും തമ്മില്‍ കനത്ത പോരാട്ടം. ഒക്ടോബര്‍ 11 വ്യാഴാഴ്ച രാത്രിയില്‍ ഇരു സംഘങ്ങളും പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടി. പാകിസ്ഥാന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ആദിവാസി പ്രദേശമായ ടോര്‍മണ്ഡിയിലാണ് സൈന്യം താലിബാന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. പാക് ഭടന്മാര്‍ ആരും മരിച്ചിട്ടില്ല. താലിബാന്‍ പക്ഷത്ത് ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.
താലിബാന്‍ തീവ്രവാദികളും പാക് സൈന്യവും തമ്മിലുണ്ടാവുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. താലിബാന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടുമ്പോള്‍ തന്നെ പാകിസ്ഥാനില്‍ താലിബാന്‍ വാദികളായ മുസ്ലിം സംഘടനയില്‍ പെട്ടവര്‍ പ്രകടനം നടത്തുകയാണ്. പാകിസ്ഥാനുള്ളില്‍ താലിബാന്‍ അനുകൂല പ്രകടനം നടത്താതിരിക്കാന്‍ കനത്ത പൊലീസ് കാവല്‍ മദ്രസകളിലും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാവുന്നില്ല.












Click it and Unblock the Notifications