ജെറ്റ് എയര്‍വേസ് സര്‍വീസ് വീണ്ടും
തിരുവനന്തപുരം: തിരുവനന്തപുരം-ചെന്നൈ മേഖലയില്‍ നിര്‍ത്തിവച്ചിരുന്ന തങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേസ് തീരുമാനിച്ചു.
ഒക്ടോബര്‍ ഒന്ന് മുതലാണ് ലാഭമില്ലെന്ന കാരണത്താല്‍ തിരുവനന്തപുരം-ചെന്നൈ സര്‍വീസുകള്‍ കമ്പനി നിര്‍ത്തിവച്ചിരുന്നത്. ഒക്ടോബര്‍ 16 ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ ഒക്ടോബര്‍ 13 ശനിയാഴ്ച അറിയിച്ചു.
ദിവസവും രാവിലെ 11. 40ന് ചെന്നൈയില്‍ നിന്നും 9ഡബ്ല്യു 465 നമ്പര്‍ വിമാനം തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് 12. 50ന് വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. 9ഡബ്ല്യു 466 നമ്പര്‍ വിമാനം ഉച്ചയ്ക്ക് 1. 20ന് തിരുവനന്തപുരത്ത് നിന്നും തിരിച്ച് ചെന്നൈയ്ക്ക് പുറപ്പെടും.
തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ 3, 675 രൂപയാണ് ഇക്കോണമി ക്ലാസ് നിരക്ക്. ബിസിനസ് ക്ലാസ് നിരക്ക് 5, 530 രൂപയാണ്.












Click it and Unblock the Notifications