കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തെ സ്വന്തം നിലയില്‍ നേരിടും

  • By Staff
Google Oneindia Malayalam News

ആഗ്ര: ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ ഇന്ത്യ തങ്ങളുടേതായ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.

തീവ്രവാദത്തെ നേരിടാന്‍ മറ്റൊരു രാജ്യം നമ്മെ സഹായിക്കും എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തേണ്ടതില്ലെന്ന് അദ്വാനി വ്യക്തമാക്കി. ആഗ്രയില്‍ ഒക്ടോബര്‍ 13 ശനിയാഴ്ച ബിജെപി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.

ആഗ്ര ഉച്ചകോടി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോള്‍ സ്ഥിതിഗതികള്‍ ഏറെ മാറിപ്പോയിരിക്കുന്നു. ആഗ്ര ഉച്ചകോടിയില്‍ ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് തയ്യാറായില്ല. എന്നാല്‍ ഇപ്പോഴാകട്ടെ മുഷാറഫ് തന്റെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. തീവ്രവാദത്തെ അപലപിക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു.

തീവ്രവാദി പ്രവര്‍ത്തനത്തിന്റെ പേരില്‍ ജെയ്ഷ്-എ-മുഹമ്മദിനുള്ള ഫണ്ട് മരവിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചത് തീവ്രവാദത്തോട് അന്തര്‍ദേശീയ സമൂഹത്തിന്റെ നിലപാടില്‍ വന്ന മാറ്റമാണ് വ്യക്തമാക്കുന്നതെന്ന് അദ്വാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X