Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തില്‍ സുരക്ഷാ പാളിച്ചകള്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി.

സംസ്ഥാന പൊലീസിന്റെ പ്രത്യേക വിഭാഗം നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് റണ്‍വേയില്‍ കടക്കാന്‍ പോലും കഴിയുന്ന തരത്തിലുള്ള വീഴ്ചകള്‍ കണ്ടെത്തിയത്. അഫ്ഗാന്‍ യുദ്ധം തുടങ്ങിയതിനാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ ഇന്ധനം നിറയ്ക്കാന്‍ തിരുവനന്തപുരത്തെത്തിയേക്കും എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പരിശോധന നടന്നത്.

വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ പലയിടത്തും ഒരാള്‍ക്ക് സുഖമായി നുഴഞ്ഞുകയറാന്‍ തക്കവണ്ണമുള്ള വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുട്ട് വീണുകഴിഞ്ഞാല്‍ ഇതുവഴി ആരെങ്കിലും കടക്കുന്നത് കണ്ടുപിടിക്കാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവഴി റണ്‍വേയില്‍ കടക്കാനും കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതാനും മാസങ്ങള്‍ മുമ്പ് ഇവിടെ അക്രമികള്‍ നാടന്‍ ബോംബെറിഞ്ഞ കേസ് വലിയതുറ പൊലീസ് അന്വേഷിച്ചുവരികയാണ്.

ചുറ്റുമതിലിന് പുറത്തുകൂടിയുള്ള ഓടയുടെ മൂടികളും ഇളകിക്കിടക്കുകയാണ്. ഇതിലൂടെയും അക്രമികള്‍ക്ക് ഒളിച്ചുകടക്കാം. ഇതിനുള്ളില്‍ രണ്ട് പേര്‍ക്ക് സുഖമായി ഒളിച്ചിരിക്കാനും കഴിയുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാടന്‍ ബോംബുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ സൂക്ഷിക്കാന്‍ വിമാനത്താവള വളപ്പ് സാമൂഹ്യവിരുദ്ധര്‍ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.

മതിലിലെ വിള്ളലുകളും ഓട തകര്‍ന്നുകിടക്കുന്നതും വിമാനത്താവള വികസന അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വലിയതുറ പൊലീസിനാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ക്രമസമാധാനച്ചുമതല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+