സമരത്തിന്റെ ഭാവി ഗോത്രസഭ തീരുമാനിക്കും
തിരുവനന്തപുരം: ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തുന്ന സമരത്തിന്റെ ഭാവി ഒക്ടോബര്‍ 14 ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ആദിവാസി ഗോത്രസഭ തീരുമാനിക്കും.
ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി 42, 000 ഏക്കര്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ഗോത്രസഭ ചര്‍ച്ച ചെയ്യുമെന്ന് സമരസമിതി നേതാക്കള്‍ ഒക്ടോബര്‍ 13 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് വ്യക്തമായ ഉറപ്പ് സര്‍ക്കാര്‍ നല്കിയാല് കുടില്‍കെട്ടിയുള്ള സമരം പിന്‍വലിക്കുമെന്ന് സി. കെ. ജാനു ആവര്‍ത്തിച്ചു.
ആദിവാസി ക്ഷേമഫണ്ട് ത്രിതല പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്താല്‍ മതിയെന്ന ആസൂത്രണ ബോര്‍ഡിന്റെ മാസ്റര്‍ പ്ലാന്‍ നിര്‍ദേശം സ്വീകാര്യമല്ലെന്ന് ജാനു വ്യക്തമാക്കി. എന്നാല്‍ മാസ്റര്‍ പ്ലാന്‍ പൂര്‍ണമായും പുറത്തുവിട്ടാല്‍ മാത്രമേ ഇതിനെ കുറിച്ച് എന്തെങ്കിലും പറയാനാകു എന്നും അവര്‍ പറഞ്ഞു. ആദിവാസിക്ഷേമ ഫണ്ട് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് വഴി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജാനു ചൂണ്ടിക്കാട്ടി.
ആദിവാസി സമരത്തോട് സര്‍ക്കാര്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) നേതാവ് പി. സി. തോമസ് എംപി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 13 ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലെ ആദിവാസി കുടിലുകള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു തോമസ്. നേരത്തെ ആദിവാസി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎഫ്ഡിപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications