ആയുര്‍വേദത്തിന് സുമോ ഗുസ്തിയിലൂടെ പ്രചാരം
തിരുവനന്തപുരം: സുമോ ഗുസ്തിക്കാരെ കുറിച്ച് ഒരു ജപ്പാന് കമ്പനി തയാറാക്കിയ ഡോക്യുമെന്ററിയില്‍ കോവളവും കേരളത്തിന്റെ സ്വന്തം ആയുര്‍വേദവും.
സുമോ ഗുസ്തിക്കാരായ കൊനിഷികി യസോകിചിയെയും ഹതാ ക്യോ കുദോജനെയും കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് കോവളവും ആയുര്‍വേദ ചികിത്സയും പ്രത്യക്ഷപ്പെടുന്നത്. കോവളത്തെ അശോകാ ഹോട്ടലില്‍ നാല് ദിവസത്തെ ആയുര്‍വേദ സുഖചികിത്സ ആസ്വദിക്കുന്ന കൊനിഷികിയാണ് ജപ്പാനിലെ നിപ്പോണ്‍ ടെലിവിഷന്‍ ഒരുക്കിയ ലഘുചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നത്.
വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാര്‍ കൊനിഷികിയെ പരിശോധിക്കുന്നതാണ് ഡോക്യുമെന്ററിയുടെ തുടക്കത്തില്‍. സുമോ ഗുസ്തിയില്‍ നിന്നും വിരമിച്ചതിനാല്‍ ദുര്‍മേദസും രക്തസമ്മര്‍ദവും കുറയ്ക്കാനാണ് ആയുര്‍വേദ ചികിത്സയിലൂടെ കൊനിഷികിയുടെ ശ്രമം. ഏലാദി കേരതൈലം ഉപയോഗിച്ച് കൊനിഷിക്ക് ശിരോധാര നടത്തുന്നതും തേക്കിന് തടിയില്‍ തീര്‍ത്ത വലിയ കട്ടിലില്‍ കമിഴ്ന്നുകിടക്കുന്ന കൊനിഷികിയുടെ ശരീരത്തില്‍ ചവിട്ടിത്തിരുമ്മുന്ന തിരുമ്മല്കാരെയും ഡോക്യുമെന്ററിയില്‍ ഒപ്പിയെടുത്തിരിക്കുന്നു.
രണ്ട് ഗുസ്തിക്കാരും ആവിക്കുളി നടത്തുന്നതും പിന്നെ സമുദ്രസ്നാനം നടത്തുന്നതും ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഓലനും കാളനും ചീരത്തോരനും തയാറാക്കുന്നതെങ്ങനെയെന്നും ഈ ലഘുചിത്രത്തില്‍ കാണിക്കുന്നുണ്ട്. കേരളത്തിലെ കളരിപ്പയറ്റ് സംഘങ്ങളുമായി ഇവര്‍ ചര്‍ച്ച നടത്തുന്നതും സുമോ കളരിപ്പയറ്റ് കലകളുടെ സംയുക്ത പ്രകടനവുമെല്ലാം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്തുതുടങ്ങിയ ഡോക്യുമെന്ററി ഏറെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്ന് വിനോദസഞ്ചാര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ പേരില്‍ ജപ്പാനില്‍ നിന്നും വളരെയധികം വിനോദസഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications