തിരുവനന്തപുരത്ത് ഊരുകൂടല്‍
തിരുവനന്തപുരം: ആദിവാസി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദിവാസിസമര സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14 ഞായറാഴ്ച തലസ്ഥാനത്ത് ഊരുകൂടല്‍ നടക്കും.
കവയിത്രി സുഗതകുമാരി ഊരുകൂടല്‍ ഉദ്ഘാടനം ചെയ്യും. കവിത ചൊല്ലല്‍, നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടക്കും.
രാവിലെ 10 ന് ആദിവാസി സമരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് നടക്കുന്ന സെമിനാര്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഇതിനിടെ, ആദിവാസി സമരം കേരളത്തില്‍ പുതിയ തിരുത്തല്‍ശക്തികളുടെ കടന്നുവരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ദില്ലിയിലെ മലയാളി എഴുത്തുകാരായ ആനന്ദ്, സച്ചിദാനന്ദന്‍, എം.മുകുന്ദന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സമരത്തെ ഒരു ശക്തിക്കും അടിച്ചമര്‍ത്താനാവില്ല എന്നാണ് സമരത്തിന്റെ വിജയം വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications