Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഞ്ചുകുഞ്ഞിന്റെ കാല്‍പ്പാദം വെട്ടിമുറിച്ചു

തിരുവനന്തപുരം: തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ കാല്‍പ്പാദം അക്രമികള്‍ വെട്ടിമുറിച്ചു.

കുട്ടിയുടെ അച്ഛനും ബിജെപി പ്രവര്‍ത്തകനുമായ ഓമനക്കുട്ടന്‍ എന്ന സന്തോഷ്കുമാറിനെയും അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സിപിഎം കാരാണ് അക്രമം നടത്തിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 13 ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

ഓമനക്കുട്ടന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികള്‍ ആദ്യം കണ്ടത് തൊട്ടിലില്‍ കിടക്കുന്ന ഗോപിക എന്ന കുഞ്ഞിനെയായിരുന്നു. വടിവാള്‍ കൊണ്ട് ആക്രമണം നടത്തിയ അക്രമികള്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഓമനക്കുട്ടനെ തലങ്ങും വിലങ്ങും വെട്ടി. ഓമനക്കുട്ടന്റെ തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റു. വെട്ടേറ്റ് ഓമനക്കുട്ടന്റെ കൈവിരലുകള്‍ ചിന്നിച്ചിതറിപ്പോയി.

ഇത് തടയാനെത്തിയ ഓമനക്കുട്ടന്റെ ഭാര്യയെയും വൃദ്ധമാതാവിനെയും അക്രമികള്‍ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഓമനക്കുട്ടനെയും ഗോപികയെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നുള്ള വിദഗ്ധ നിര്‍ദേശപ്രകാരം ഇവരെ എറണാകുളം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഗോപികയുടെ കാല്‍പ്പാദം തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ നടക്കുകയാണ്. ഇതിന് 14 മണിക്കൂര്‍ എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓമനക്കുട്ടന്റെ വിരലുകള്‍ ചതഞ്ഞരഞ്ഞു ചിതറിയതിനാല്‍ കൂട്ടിച്ചേര്‍ക്കാനാവില്ല.

ബിജെപി അതിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ഓമനക്കുട്ടന്‍. ബിജെപി സംസ്ഥാന സെക്രട്ടറി എം. എസ്. കുമാര്‍, ട്രഷറര്‍ നാരായണന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഹീനവും മനുഷ്യത്വരഹിതവുമായ ആക്രമണം നടത്തിയ സിപിഎമ്മുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് കുമാര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+