കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ത്രാക്സ്: ഒസാമയ്ക്ക് ബന്ധമുണ്ടാകാം - അമേരിക്ക

  • By Super
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഈയിടെ കണ്ടു വരുന്ന ആന്ത്രാക്സ് രോഗ ബാധയ്ക്ക് സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനുമായി ബന്ധമുണ്ടാകാമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ഡിക് ചെനി.

ന്യൂയോര്‍ക്കിലെ എന്‍ബിസി ടെലിവിഷനില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ആന്ത്രാക്സ് രോഗബാധയേറ്റതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെനി. ടെലിവിഷന്‍ ന്യൂസ് റീഡര്‍ക്കുള്ള ഒരു ഭീഷണിക്കത്ത് തുറന്നപ്പോഴാണ് ഈ സ്ത്രീക്ക് രോഗ ബാധയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ സുഖം പ്രാപിച്ചുവരുന്നു.

ഇതിനു മുമ്പ് ഫ്ലോറിഡയില്‍ മൂന്ന് പേര്‍ക്ക് ആന്ത്രാക്സ് ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സണ്‍ പത്രത്തിന്റെ ഫോട്ടോ എഡിറ്റര്‍ ആന്ത്രാക്സ് ബാധയേറ്റ് മരിച്ച സംഭവവും ഇതില്‍ പെടും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായിജൈവ-രാസായുധങ്ങള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ സ്വന്തമാക്കാന്‍ ഒസാമ ശ്രമിക്കുകയാണെന്ന കാര്യം അമേരിക്കക്ക് അറിയാമെന്ന് ചെനി പറഞ്ഞു. ഇതു കൂടാതെ ഒസാമയ്ക്ക് അഫ്ഗാനിസ്ഥാനില്‍ പരിശീലനം സിദ്ധിച്ച അനുയായികളുമുണ്ട്. ഇവരെ എങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാമെന്നത് രേഖപ്പെടുത്തിയിരിക്കുന്ന ലഘുലേഖകള്‍ അമേരിക്കക്ക് ലഭിച്ചിട്ടുണ്ട് - ചെനി ചൂണ്ടിക്കാട്ടി.

ആന്ത്രാക്സ് ബാധയും സംശയകരമായ സാഹചര്യത്തില്‍ ലഭിക്കുന്ന വെളുത്ത പൊടിയും ഇപ്പോള്‍ അമേരിക്കയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഈ സംഭവങ്ങളെക്കുറിച്ച് എഫ്ബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും തീവ്രവാദികളുമായി ഇതിന് ബന്ധമുണ്ടെന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജോണ്‍ ആഷ്ക്രോഫ്റ്റ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X