അമേരിക്ക ആക്രമണം പുനരാരംഭിച്ചു
കാബൂള്‍: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനെതിരെയുളള ആക്രമണം പുനരാരംഭിച്ചു. ഒക്ടോബര്‍ 13 ശനിയാഴ്ച പുലര്‍ച്ചെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനു നേരെയാണ് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്.
രണ്ട് വന്‍ സ്ഫോടനങ്ങളും പോര്‍ വിമാനങ്ങള്‍ക്കെതിരെ താലിബാന്‍ സൈനികര്‍ വെടിവക്കുന്ന ശബ്ദവും കേട്ടെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 4.30നാണ് അമേരിക്കന്‍ ആക്രമണം പുനരാരംഭിച്ചത്.
ഒക്ടോബര്‍ 12 മുസ്ലിംങ്ങളുടെ വിശുദ്ധദിനമായ വെള്ളിയാഴ്ചായായതിനാല്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നില്ല.












Click it and Unblock the Notifications