Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ ് ആക്രമണം: അഫ്ഗാനില്‍ 13 മരണം

ഇസ്ലാമബാദ്: ഒക്ടോബര്‍ 13 ശനിയാഴ്ച അഫ്ഗാനിസ്ഥാന് നേരെ യുഎസ് സഖ്യം നടത്തിയ ആക്രമണത്തില്‍ 13 പേര്‍ മരിച്ചു.

കണ്ഡഹാറിലും ജലാലാബാദിലും നടത്തിയ ആക്രമണത്തിലാണ് 13 പേര്‍ മരിച്ചത്. മരിച്ചവരെല്ലാവരും നാട്ടുകാരാണ്.

ഒക്ടോബര്‍ 13 ശനിയാഴ്ച കാബൂളില്‍ രണ്ട് തവണ സ്ഫോടനങ്ങളുണ്ടായി. താലിബാന്‍ ചില വിമാനങ്ങള്‍ക്ക് നേരെ മിസൈല്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് ഒരു വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം താലിബാനോ യുഎസോ സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അഫ്ഗാനിലേക്ക് നുഴഞ്ഞുകയറാനായി യുഎസ് സൈനികര്‍ അണിനിരന്നതായി റിപ്പോര്‍ട്ടുണ്ട്.

വിദേശ മാധ്യമപ്രവര്‍ത്തകരും അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കാനുള്ള ശ്രമം തുടരുകയാണ്. അതേ സമയം അഫ്ഗാനില്‍ കടന്നാല്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ സ്പോണ്‍സര്‍ ചെയ്യുന്ന വാര്‍ത്താഏജന്‍സിക്കു നേരെ കര്‍ശന നടപടിയെടുക്കുമെന്നും താലിബാന്‍ താക്കീത് ചെയ്യിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+