Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെയ്ഷ് എ മൊഹമ്മദ് നേതാവ് അറസ്റില്‍

കറാച്ചി: ജെയ്ഷ് എ മൊഹമ്മദ് എന്ന തീവ്രവാദി സംഘടനയുടെ നേതാവിനെ പാകിസ്ഥാന്‍ പൊലീസ് അറസ്റ് ചെയ്തു. യുഎസ് പ്രസിദ്ധീകരിച്ച തീവ്രവാദിസംഘടനകളുടെ ലിസ്റില്‍ പെട്ട സംഘടനയാണ് ജെയ്ഷ് എ മൊഹമ്മദ്. ജെയ്ഷ് എ മൊഹമ്മദിന്റെ പ്രധാന നേതാക്കളിലൊരാളായ അബ്ദുള്ള ഷാ മസ്ഹറിനെയാണ് പാക് പൊലീസ് കസ്റഡിയിലെടുത്തത്.

ഈയിടെ സ്വന്തമായി ഒരു തീവ്രവാദി സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരികയായിരുന്നു മസ്ഹര്‍. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് കറാച്ചിക്കടുത്ത് മതമൗലികവാദികളായ 20,000 പേരുടെ പ്രകടനം സംഘടിപ്പിച്ച കുറ്റത്തിനാണ് മസ്ഹറിനെ അറസ്റ് ചെയ്തതെന്നാണ് പാക് പൊലീസിന്റെ വിശദീകരണം. ആയുധം പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുവെന്ന കുറ്റത്തിനാണ് മസ്ഹറിനെ അറസ്റ്ചെയ്തതെന്ന് പാക് പൊലീസ് ഉദ്യോഗസ്ഥന്‍ അലി റാസ എഎഫ്പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

സപ്തംബര്‍ 11 ന് യുഎസില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പൊലീസ് കസ്റഡിയിലെടുക്കുന്ന നാലാമത്തെ ഇസ്ലാമിക തീവ്രവാദിനേതാവാണ് ജെയ്ഷ് എ മൊഹമ്മദിന്റെ നേതാവായ മസ്ഹര്‍. പക്ഷെ യുഎസ് നിരോധിച്ച തീവ്രവാദസംഘടനാലിസ്റില്‍പെട്ട സംഘടനയുമായി ബന്ധമുള്ള ആദ്യത്തെ നേതാവാണ് മസ്ഹര്‍. കഴിഞ്ഞദിവസം 39 തീവ്രവാദി സംഘടനകളുടെ സ്വത്തുക്കള്‍ യുഎസ് മരവിപ്പിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ജെയ്ഷ് എ മൊഹമ്മദ് എന്ന സംഘടനയും ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+