യുഎസ് സൈനികരുടെ തലയ്ക്ക് 50,000 ഡോളര്‍
അഫ്ഗാനിസ്ഥാനില്‍വച്ച് പിടികൂടുന്ന അമേരിക്കന്‍ സൈനികന്റെ തലയ്ക്ക് 50,000 ഡോളര്‍ ഇനാം നല്‍കുമെന്ന് സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ പ്രഖ്യാപിച്ചു.
അമേരിക്കന്‍ സൈനികരുടെ യൂണിഫോം കണ്ടെടുത്തുകൊടുത്താന്‍ 3,000 ഡോളറും അമേരിക്കന്‍ സൈനികരുടെ തോക്ക് കണ്ടെടുത്താല്‍ 1,500 ഡോളരും സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ ബ്രിട്ടന്റെയും സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ ഇറങ്ങിയെന്ന വാര്‍ത്ത പരക്കുന്നതിനിടയിലാണ് ഒസാമ ബിന്‍ ലാദന്റെ ഈ പ്രഖ്യാപനം. പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഘടനയായ അല്‍-ക്വെയ്ദ വഴിയാണ് സമ്മാനത്തുക വിതരണം ചെയ്യുക.
ഇത്രയും തുക പ്രതിഫലമായി നല്‍കാനുള്ള ഒസാമയുടെയും അല്‍-ക്വെയ്ദയുടെയും തീരുമാനം അമേരിക്കയെയും സഖ്യകക്ഷികളെയും അമ്പരപ്പെടുത്തിയിരിക്കുകയാണ്. സൈനികരെ ഒറ്റിക്കൊടുക്കാന്‍ ഇതു പലരെയും പ്രേരിപ്പിക്കുമെന്നും അമേരിക്ക ഭയപ്പെടുന്നു. കൂടാതെ അല്‍-ക്വെയ്ദയിലെയും താലിബാന്റെയും സൈനികരെ സ്വാധീനിച്ച് ഒസാമയുടെ സങ്കേതം കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇതൊരു തിരിച്ചടിയാകും.
ഒസാമ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications