കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ ലൈംഗികവേഴ്ച കൂടുന്നു

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സപ്തംബര്‍ 11 നടന്ന തീവ്രവാദി ആക്രമണത്തിനുശേഷം യുഎസില്‍ രതിയോടുള്ള താല്പര്യമേറുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ മനശാസ്ത്രജ്ഞരാണ് അമേരിക്കക്കാരുടെ ഇടയില്‍ പ്രകടമായ ഈ മാറ്റം തിരിച്ചറിഞ്ഞത്.

തീവ്രവാദി ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഭീതിയും ആഘാതവും ആണ് പൊടുന്നനെ സെക്സിനോടുള്ള താല്പര്യമേറിയതിന് പിന്നിലെന്ന് കരുതുന്നു. അതുവരെ ഒറ്റയ്ക്കു കഴിയാനിഷ്ടപ്പെട്ടിരുന്ന ചെറുപ്പക്കാരില്‍ പലരും ഇണകളെത്തേടി തുടങ്ങിയിരിക്കുന്നതായും മനശാസ്ത്രജ്ഞ വിദഗ്ധര്‍ പറയുന്നു. ഒറ്റപ്പെടലിനോടും അരക്ഷിതാവസ്ഥയോടും ഉള്ള ഭീതിയാണ് കൂട്ട് തേടാനുള്ള പുതിയ പ്രവണത അമേരിക്കക്കാരിലുണ്ടാക്കിയിരിക്കുന്നത്.

ഭീതിയോട് യുദ്ധം ചെയ്യാനുള്ള അടിസ്ഥാനആയുധമാണ് രതിയെന്ന് ഒരു മനശാസ്ത്രവിദഗ്ധന്‍ പറഞ്ഞതായി എഎഫ്പി വാര്‍ത്താഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയും അഫ്ഗാനിസ്ഥാനുമായുള്ള യുദ്ധവും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയാണ് അമേരിക്കന്‍ ജനതയില്‍ പൊടുന്നനെ ലൈംഗികതൃഷ്ണയുണ്ടാക്കിയതെന്നാണ് വിദഗ്ധരുടെ വാദം.

അമേരിക്കന്‍ മനസ്സുകളെ സപ്തംബര്‍ 11ന്റെ ആക്രമണം പൊടുന്നനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. രതിയിലൂടെ താന്‍ സ്നേഹിക്കപ്പെടുന്നുവെന്നും ശാരീരികമായ ബന്ധത്തിലൂടെ ഏകാന്തതയെ തടയാന്‍ കഴിയുന്നുവെന്നും പുതിയ തലമുറ മനസ്സിലാക്കുകയാണ്. ലൈംഗികത എല്ലാ ഹോര്‍മോണുകളെയും പ്രവര്‍ത്തനക്ഷമമാക്കുന്നു. ശ്വാസോച്ഛ്വാസം ഉയര്‍ന്ന ഗതിയിലാക്കുന്നു, ഹൃദയമിടിപ്പും വേഗത്തിലാക്കുന്നു. ഇതുവഴി താന്‍ വളരെ സജീവമായി ജീവിക്കുന്നുവെന്ന ബോധം രതിയിലേര്‍പ്പെടുന്നവര്‍ക്കുണ്ടാകുന്നുണ്ടത്രെ.

തന്റെ രോഗികളില്‍ ഭൂരിഭാഗം പേരും സപ്തംബര്‍ 11ന്റെ ആക്രമണത്തിനു ശേഷം കൂടുതല്‍ തവണ ലൈംഗികവേഴ്ചയിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതായി സൗത്ത് കാലിഫോര്‍ണിയയിലെ ക്ലിനിക്കന്‍ സൈക്കോളജിസ്റ് മേരി ആന്റേഴ്സ് പറയുന്നു. തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത ആളുകളില്‍ പ്രത്യേകിച്ചും ലൈംഗിക താല്പര്യം കൂടുകയെന്നത് സാധാരണമാണെന്നും അവര്‍ വിശദീകരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X