യുപി തിരഞ്ഞെടുപ്പില്‍ അയോധ്യാ പ്രശ്നം ഉന്നയിക്കില്ല
ലക്നോ: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ അയോധ്യാ പ്രശ്നം ബിജെപി ഉന്നയിക്കില്ലെന്ന് ബിജെപി നേതാവ് കല്‍രാജ് മിശ്ര വ്യക്തമാക്കി.
ഒരു ക്ഷേത്രം അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. അധികൃതര്‍ ഇനി ചെയ്യേണ്ടത് ക്ഷേത്രം വികസിപ്പിക്കാനായി ക്ഷേത്ര അധികൃതര്‍ക്ക് തര്‍ക്കസ്ഥലം കൈമാറുകയാണ്.
തര്‍ക്കപ്രദേശത്ത് ഇപ്പോഴുള്ള സ്ഥിതി നിലനിര്‍ത്താന്‍ സുപ്രിം കോടതി ഉത്തരവുണ്ടെന്ന് മിശ്ര പറഞ്ഞു.
മാര്‍ച്ച് 12ഓടെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി അയോധ്യാ പ്രശ്നം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞിട്ടുണ്ടെന്ന് മിശ്ര ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications