തിരു. ആര്‍ട്സ് കോളേജില്‍ എസ്എഫ്ഐ അക്രമം
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ കെഎസ്യു പ്രവര്‍ത്തകന്‍ രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജില്‍ കെഎസ്യു യൂണിറ്റ് തുടങ്ങാനുള്ള ശ്രമത്തിനിടയിലാണ് രതീഷിനെയും മറ്റു അഞ്ചു പേരെയും ആക്രമിച്ചത്. താന്‍ ഒരു ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടുപോലും എസ്എഫ്ഐക്കാര്‍ ആക്രമണത്തില്‍ നിന്ന് പിന്മാറിയില്ലെന്ന് ചികിത്സയില്‍ കഴിയുന്ന രതീഷ് പറഞ്ഞു.
കോളേജ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള 20ഓളം പേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കെഎസ്യുക്കാര്‍ യൂണിറ്റ് തുടങ്ങിയതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടായ തിരുവനന്തപുരത്തെ രണ്ടാമത്തെ കോളേജാണ് ആര്‍ട്സ് കോളേജ്. നേരത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും ഏറെ വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കെഎസ്യു യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.












Click it and Unblock the Notifications