ജിഹാദ് പ്രഖ്യാപിക്കുന്നവരെ ഒറ്റപ്പെടുത്തണം: മന്ത്രി
തിരുവനന്തപുരം: മനുഷ്യരാശിക്കു മേല്‍ ജിഹാദ് പ്രഖ്യപിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സഹകരണ മന്ത്രിയും സിഎംപി നേതാവുമായി എം.വി. രാഘവന്‍ അഭ്യര്‍ത്ഥിച്ചു.
സിഎംപി യുവജന സംഘടനയായ കെഎസ്വൈഎഫിന്റെ സംസ്ഥാനസമ്മേളനം ഒക്ടോബര്‍ 14 ഞായറാഴ്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാല്‍ പട്ടിണികൊണ്ട് ബുദ്ധിമുട്ടുന്ന അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിനു വേണ്ടിയല്ല സമാധാനത്തിനു വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സിഎംപി, കെഎസ്വൈഎഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications