ആര്‍എസ്എസ്-ക്രിസ്തീയസഭാ ചര്‍ച്ച കൊച്ചിയില്‍
കൊച്ചി: ആര്‍എസ്എസ് ദേശീയ നേതാക്കളും ക്രിസ്ത്യന്‍ സഭാനേതാക്കളും തമ്മിലുള്ള അവസാനഘട്ട ചര്‍ച്ച കൊച്ചിയില്‍ നടക്കും. ഇരുഭാഗത്തു നിന്നുമുള്ള മുതിര്‍ന്ന നേതാക്കള്‍ സംഭാഷണത്തിനെത്തുമെന്നാണ് കരുതുന്നത്.
ആദ്യ മൂന്നു വട്ടം ചര്‍ച്ചകള്‍ ദില്ലി, നാഗ്പൂര്‍, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു നടന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു സംഘടനയും ക്രിസ്ത്യന്‍ ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമാക്കാനാണ് ഈ സംഭാഷണങ്ങള്‍ നടന്നത്.
കൊച്ചിയില്‍ നടക്കുന്ന സംഭാഷണത്തില്‍ ആര്‍എസ്എസിനെ സംഘടനാ മേധാവി കെ. സുദര്‍ശനാണ് നയിക്കുക. കത്തോലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ്, സെക്രട്ടറി ജനറല്‍ ഗ്രേഷ്യസ് ഓസ്വാല്‍ഡ്, സീനിയര്‍ വൈസ് പ്രസിഡണ്ട് ആര്‍ച്ച്ബിഷപ്പ് വിന്‍സന്റ് എം. കോണ്‍സെസാവോ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ക്രിസ്റ്യന്‍ ചര്‍ച്ചസ് ഭാരവാഹികള്‍, മറ്റു ക്രിസ്ത്യന്‍ സഭാ മേധാവികള്‍ എന്നിവരും സംഭാഷണത്തിനെത്തും.












Click it and Unblock the Notifications