ജാനു 17 മുതല്‍ നിരാഹാരം തുടങ്ങും
തിരുവനന്തപുരം: ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 17 ബുധനാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് ആദിവാസി നേതാവ് സി.കെ.ജാനു നിരാഹാരസത്യാഗ്രഹം ആരംഭിക്കും.
ഞായറാഴ്ച ചേര്‍ന്ന ആദിവാസി ഗോത്രമഹാസഭയാണ് ഈ തീരുമാനം കൈകൊണ്ടത്. ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ രേഖാമൂലമായ ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്നോട്ട്പോവില്ലെന്ന് ഗോത്രമഹാസഭ തീരുമാനിച്ചു.
ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുക, ഈ ഭൂമി അന്യാധീനപ്പെട്ടുപോവാതിരിക്കാന്‍ ഇത് പട്ടികവര്‍ഗഭൂമിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ഗോത്രസഭയുടെ തീരുമാനം.
ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കറില്‍ കുറയാതെ ഭൂമി നല്‍കുമെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന വെറും പ്രസ്താവന മാത്രമാണെന്നും രേഖാമൂലമായ ഉറപ്പാണ് തങ്ങള്‍ക്ക് വേണ്ടതെന്നും സി. കെ. ജാനു പറഞ്ഞു.












Click it and Unblock the Notifications