ഖത്തറില്‍ വിസ നിയന്ത്രണം
കൊണ്ടോട്ടി: ഒരു മാസക്കാലത്തേക്ക് ഖത്തറില്‍ വിദേശ യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഒഴികെയുള്ള വിസകളില്‍ ഒക്ടോബര്‍ 15 തിങ്കളാഴ്ച മുതല്‍ നവംബര്‍ 15 വരെയാണ് നിയന്ത്രണം.
പുതിയ വിസയ്ക്കും വിസിറ്റിംഗ്, ട്രാന്‍സിറ്റ് ഇനത്തിലുമായിരിക്കും പ്രധാനമായി നിയന്ത്രണം ഉണ്ടാവുക. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നു കരുതുന്നു.
നിയന്ത്രണം സംബന്ധിച്ച് ഖത്തര്‍ എമിഗ്രേഷന്റെ അറിയിപ്പ് എയര്‍ലൈന്‍സ് അധികൃതര്‍ക്ക് ലഭിച്ചതായി അറിയുന്നു.












Click it and Unblock the Notifications