മുസ്ലീങ്ങളോട് വിമാനയാത്ര ഒഴിവാക്കാന്‍ അല്‍ക്വെയ്ദ
കാബൂള്‍: ബ്രിട്ടനിലും അമേരിക്കയിലുമുള്ള മുസ്ലിങ്ങളോട് വിമാനയാത്ര ഒഴിവാക്കാന്‍ ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദ സംഘടനയുടെ വക്താവ് സുലൈമാന്‍ അബു ഗായ്ത് നിര്‍ദേശിച്ചു. അമേരിക്കിയിലെയും ബ്രിട്ടനിലെയും ബഹുനിലക്കെട്ടിടങ്ങളിലെ താമസം മുസ്ലിങ്ങളോട് അഭ്യര്‍ത്തിച്ചിട്ടുണ്ട്.
ഖത്തറിലെ അല്‍-ജസീറ ടിവിയിലാണ് ഒക്ടോബര്‍ 14 ഞായറാഴ്ച ഗായ്തിന്റെ ഈ പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. ഗള്‍ഫ് നാടുകളില്‍ നിന്നും ബ്രിട്ടനും അമേരിക്കയും ഉടന്‍ ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ വിമാനങ്ങളിടിച്ച് അമേരിക്കയെ തകര്‍ക്കുന്നതിലൂടെ തങ്ങളുടെ മരണവും സ്വപ്നം കാണുന്നവരാണെന്ന തന്റെ പ്രസ്താവനയെ വിമര്‍ശിച്ച യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിനെയും ഗായ്ത് ടെലിവിഷന്‍ സന്ദേശത്തില്‍ വിമര്‍ശിച്ചു. വാഗ്ദാനമോ താക്കീതോ അതു പോലെ നടപ്പാക്കുന്നവരാണ് അല്‍ ക്വെയ്ദയെന്ന് പവലിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. .
അതേ സമയം അല്‍ക്വെയ്ദയുടെ ഈ താക്കീത് വെറും പ്രചാരണതന്ത്രം മാത്രമാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. പക്ഷെ അല്‍ ക്വെയ്ദ വക്താവിന്റെ ഈ പ്രസ്താവന പുറത്തുവന്നതോടെ വീണ്ടും അമേരിക്കയിലും ബ്രിട്ടനിലും ആക്രമണം നടന്നേക്കുമെന്ന ഊഹാപോഹം ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications