അമേരിക്കയില്‍ വീണ്ടും ആന്ത്രാക്സ് ബാധ
വാഷിംഗ്ടണ്‍: അമേരിക്കയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ആന്ത്രാക്സ് ബാധ വ്യാപിക്കുന്നു. ഫ്ലോറിഡയില്‍ അഞ്ച് പേര്‍ക്ക് കൂടി ആന്ത്രാക്സ് ബാധയേറ്റെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ ഒരു പബ്ലിഷിംഗ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് ആന്ത്രാക്സ് കേസുകളുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
പരിശോധനയ്ക്ക് വിധേയരായവരുടെ രക്തത്തില്‍ നിന്നാണ് ആന്ത്രാക്സ് ബാധയുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്. ഇവരില്‍ ആന്ത്രാക്സ് ബാക്ടീരിയ എപ്പോഴാണ് കയറിയതെന്ന് വ്യക്തമല്ല. അത് അടുത്തിടെ തന്നെയായിരിക്കണമെന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. രോഗികളുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതിനകം തന്നെ ഫ്ലോറിഡയില്‍ മൂന്ന് ആന്ത്രാക്സ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ മീഡിയ കെട്ടിടത്തില്‍ സണ്‍ ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന റോബര്‍ട്ട് സ്റീവന്‍സനാണ് ആദ്യം ആന്ത്രാക്സ് ബാധയേറ്റ് മരിച്ചത്. അതേ കെട്ടിടത്തിലെ ജോലിക്കാരിയായിരുന്ന ഏണസ്റോ ബ്ലാങ്കോ ഇപ്പോള്‍ ചികിത്സയിലാണ്.












Click it and Unblock the Notifications