പ്രതിപക്ഷം ജയിച്ചാല്‍ എല്‍ടിടിഇ ചര്‍ച്ചയ്ക്ക്
കൊളംബോ: ശ്രീലങ്കയില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ അവരുടെ സര്‍ക്കാരുമായി എല്‍ടിടിഇ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് റിപ്പോര്‍ട്ട്.
സംഭാഷണത്തിനാവശ്യമായ അടിസ്ഥാനവിഷയങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ തന്റെ അനുയായികള്‍ക്ക് എല്‍ടിടിഇ മേധാവി വി. പ്രഭാകരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സണ്‍ഡേ ഐലന്റ് പത്രം റിപ്പോര്‍ട്ടു ചെയ്തു. എല്‍ടിടിയുടെ രാഷ്ട്രീയ വിഭാഗം നേതാവ് എസ്.പി. തമിഴ് ശെല്‍വമായിരിക്കും ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ എല്‍ടിടിഇയ്ക്കുവേണ്ടി ചര്‍ച്ചനടത്തുക.
സര്‍ക്കാരുമായി നേരിട്ടായിരിക്കും ചര്‍ച്ച. പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ നയിക്കുന്ന പീപ്പിള്‍സ് അലയന്‍സ് സര്‍ക്കാരുമായി എല്‍ടിടിഇ ചര്‍ച്ച നടത്തിയത് നോര്‍വെയുടെ മധ്യസ്ഥതയിലായിരുന്നു.
അതിനിടെ തമിഴ്, മുസ്ലിം പാര്‍ട്ടികളുമായി തങ്ങള്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് യുഎന്‍പി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മൂന്നു തമിഴ് പാര്‍ട്ടികളടങ്ങിയ തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് യുഎന്‍പിയുമായി തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുമെന്നും കരുതുന്നു.












Click it and Unblock the Notifications