ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രി
ദില്ലി :തെഹല്‍ക വിവാദത്തെ തുടര്‍ന്ന് രാജിവച്ച കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം.
പ്രതിരോധ വകുപ്പ് തന്നെയാണ് ഫെര്‍ണാണ്ടസിന് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. ഈസ്ഥാനത്തുനിന്നാണ് ഫെര്‍ണാണ്ടസ് മാര്‍ച്ച് 15 . തെഹല്‍ക കോഴവിവാദത്തെ തുടരര്‍ന്നാണ് ഫെര്‍ണാണ്ടസ് രാജിക്ക് നിര്‍ബന്ധിതനായത്.
ഒക്ടോബര്‍ 15 തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കേന്ദ്രമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രപതി കെ ആര് നാരായണന് സത്യ വാചകം ചൊല്ലകൊടുത്തു. ഉപരാഷ്ട്രപതി കിഷന്‍കാന്ത്, പ്രധാനമന്ത്രി വാജ് പേയി, ലോക്സഭാ സ്പീക്കര്‍ ബാലയോഗി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെസി പന്തിനെപ്രതിരോധ മന്ത്രിയാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഒക്ടോബര്‍ 14 ഞായറാഴ്ച വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹ് ഫെര്‍ണാണ്ടസ് മന്ത്രിയാവുന്നതില്‍ കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഫെര്‍ണാണ്ടസ് മന്ത്രയായേക്കുമെന്ന് വ്യക്തമായിരുന്നു. അഫ്ഗാന് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രിസ്ഥാനത്തിന് യോഗ്യന്‍ ഫെര്‍ണാണ്ടസ് തന്നെ യെന്നായിരുന്നു ജസ്വന്ത് സിംഹിന്റെ പരാമര്‍ശം. ജസ്വന്ത് സിഹിന് വിദേശത്തോടൊപ്പം പ്രതിരോധം കൂടിഉള്ളത് അധിക ജോലിഭാരമായതാണ് ഫെര്‍ണാണ്ടസിനെ കൂടി ചേര്‍ത്ത് മന്ത്രിസഭ വികസിപ്പിക്കാനുണ്ടായ സാഹചര്യം.
എന്‍ ഡി എ യിലെ ചില കക്ഷികള്‍ ഈ തീരുമാനത്തിനെതിരെ പ്രതികരിച്ചതായാണ് അറിയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമതാ ബാനര്‍ജി യാണ് വിയോജിപ്പ് പ്രകടിപ്പിച്ച പ്രധാന നേതാവ്. ഫെര്‍ണാണ്ടസ് പ്രതിരോധവകുപ്പ് സ്വീകരിക്കാതിരിക്കണമെന്ന് സമതാ പാര്‍ട്ടി നേതാവായ പ്രഭുനാഥ് സിംഹ് തന്നെ അഭിപ്രായപ്പെട്ടു.
ഹീരന്‍ പഥക് സഹ മന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. ഒരു കൊലപാതക കേസുമായി ബന്ധമുള്ളതിനെ തുടര്‍ന്നാണ് ഹീരന്‍ കഴിഞ്ഞ വര്‍ഷം മന്ത്രിസ്ഥാനം രാജി വച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications