പൊലീസ് സേനയെ നവീകരിക്കാന്‍ പദ്ധതി
തിരുവനന്തപുരം: പൊലീസ് സേനയെ നവീകരിക്കാനായി 58.57 കോടിയുടെ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി നിയമസഭയില്‍ അറിയിച്ചു.
പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും ആന്റണി വ്യക്തമാക്കി.
ആദിവാസികള്‍ക്കായി പത്താം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രത്യേക ദാരിദ്യ്രനിര്‍മാര്‍ജാനപദ്ധതി നടപ്പിലാക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ പൊളിച്ചുമാറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആന്റണി രേഖാമൂലം സഭയെ അറിയിച്ചു.
പിഎസ്സി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പിരിച്ചുവിടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.












Click it and Unblock the Notifications