തൃശൂരിലെ കോളേജുകളില്‍ ബോംബ് ഭീഷണി
തൃശൂര്‍: തൃശൂരിലെ രണ്ട് കോളേജുകളില്‍ ബോംബു ഭീഷണിയുള്ളതായ വാര്‍ത്ത മണിക്കൂറുകളോളം പരിഭ്രാന്ത്രി പരത്തി. തൃശൂര്‍ മണ്ണൂത്തി വെറ്ററിനറി കോളേജിലും എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലുമാണ് ബോംബ് വെച്ചിട്ടുണ്ടെന്നും ഏതുസമയത്തും പൊട്ടിത്തെറിക്കാമെന്നും വാര്‍ത്ത പരന്നത്. എന്നാല്‍ പൊലീസുകാര്‍ മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ബോംബു കണ്ടെത്താനായില്ല.
മണ്ണുത്തി വെറ്ററിനറി കോളേജില്‍ ബോംബുണ്ടെന്ന വാര്‍ത്തയാണ് ആദ്യം വന്നത്. ഒക്ടോബര്‍ 15 തിങ്കളാഴ്ച രാവിലെ 8.15നാണ് ഈ വാര്‍ത്തവന്നത്. ബോംബ് ഉച്ചക്ക് 12 മണിക്കുള്ളില്‍ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. കോളേജധികൃതര്‍ക്കാണ് ഇതു സംബന്ധിച്ച ഫോണ്‍ എത്തിയത്. പരിഭ്രാന്തരായ കോളേജ് അധികൃതര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു.
അധികം വൈകാതെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സെന്റ് അലോഷ്യസ് കോളേജിലും ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം എത്തി. തുടര്‍ന്ന് രണ്ട് കോളേജുകളിലും മണിക്കൂറുകളോളം പൊലീസുകാര്‍ പരതി. ബോംബു സ്ക്വാഡും പരിശോധന നടത്തി. പക്ഷെ ബോംബു കണ്ടെത്താനായില്ല.












Click it and Unblock the Notifications