വിമാനങ്ങളുടെ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സ് ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി. ചെന്നൈയിലേക്കും മാലിയിലേക്കുമുള്ള വിമാനങ്ങളുടെ സമയത്തിലാണ് മാറ്റം.
ചൊവ, ബുധന്‍, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ മാലിയിലേക്കുള്ള ഐസി 963 വിമാനം ഉച്ചയ്ക്ക് 12.15നായിരിക്കും പുറപ്പെടുക. മാലിയില്‍ നിന്ന് ഉച്ചയ്ക്ക് 1.05 ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെടും. ഇത് 2.45ന് തിരുവനന്തപുരത്തെത്തും.
ചെന്നൈയിലേക്കുള്ള ഐസി 932 വിമാനം ഉച്ചയ്ക്ക് 3.30ന് പുറപ്പെടും. 4.40ന് വിമാനം ചെന്നൈയിലെത്തും.












Click it and Unblock the Notifications