മേല്‍ശാന്തി നിയമനം: കീഴ്വഴക്കം പാലിക്കണം
ചെങ്ങന്നൂര്‍: ശബരിമല മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂവിന് പുറത്തനിന്നുളള തന്ത്രിമാരെ ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവാത്തതുകൊണ്ടാണ് സുപ്രിം കോടതിയെ സമീപിച്ചതെന്ന് ശബരിമലയിലെ താഴമണ്‍ മഠത്തിലെ തന്ത്രിമാരായ കണ്ഠരര് നീലകണ്ഠരരും കണ്ഠരര് മഹേശ്വരരും പറഞ്ഞു.
ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഇടപെടുന്നത് ശരിയല്ല. മേല്‍ശാന്തിമാരെ നിയമിക്കുന്നതില്‍ കീഴ്വഴക്കം പാലിക്കുകയാണ് വേണ്ടത്.
ശബരിമലയിലെ ആചാരപരമായ കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും തന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications