ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് നീളും
പത്തനംതിട്ട: ഒക്ടോബര്‍ 17 ബുധനാഴ്ച നടക്കേണ്ട ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് വീണ്ടും വൈകിയേക്കും . ഹൈക്കോടതി നിര്‍ദേശപ്രകാരം ദേവസ്വം ബോര്‍ഡ് രൂപീകരിച്ച തന്ത്രിമാരുടെ പാനലിനെ കുറിച്ച് തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്.
ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള മേല്‍ശാന്തിമാരുടെ പ്രാഥമിക തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 12 വെള്ളിയാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ തര്‍ക്കം നിലനില്ക്കുന്നതു മൂലം ഇത് നീട്ടിവയ്ക്കുകയായിരുന്നു. ഇതു മൂലം ഒക്ടോബര്‍ 17ന് നടക്കേണ്ട അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി.
താഴമണ്‍ തന്ത്രിയുടെ നേതൃത്വത്തില്‍ തന്ത്രിമാരുടെ പാനല്‍ രൂപീകരിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനമാണ് വിവാദമായത്. തുടര്‍ന്ന് താഴമണ്‍ തന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ സുപ്രീംകോടതി ഒക്ടോബര്‍ 29ന് വാദം കേള്‍ക്കും.












Click it and Unblock the Notifications