പ്രധാനലക്ഷ്യം സ്വകാര്യനിക്ഷേപം നേടല്‍
തിരുവനന്തപുരം: സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്മെന്റ് മീറ്റ് നടത്തുന്നതെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി ഒക്ടോബര്‍ 15 തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചു. അടിസ്ഥാനസൗകര്യവികസിപ്പിക്കുന്നതിന് പ്രത്യേകബില്‍ അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതിന്റെ ഭാഗമായി തൊഴില്‍ നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. പ്രതിസന്ധിയില്‍ വലയുന്ന കാര്‍ഷികമേഖലയെ സഹായിക്കാന്‍ കടാശ്വാസബില്ലും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനെകുറിച്ചാലോചിക്കാന്‍ സംസ്ഥാനത്തെ ബാങ്കുകളുടെ യോഗം ഒക്ടോബര്‍ 29ന് വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിച്ചുരുക്കാന്‍ നീക്കമൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications