കേരളത്തില്‍ കനത്തമഴ
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്തമഴ തിങ്കളാഴ്ചയും തുടര്‍ന്നു. പ്രധാനനഗരങ്ങളിലെ വാഹനഗതാഗതം താറുമാറായി. ചെറിയ തോതില്‍ കൃഷിനാശങ്ങളും ഉണ്ടായി.
ഒക്ടോബര്‍ 13 ശനിയാഴ്ച വൈകീട്ടാണ് കനത്തമഴ തുടങ്ങിയത്. ആദ്യം മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലുമാണ് മഴ കനത്തുപെയ്യുന്നത്. കൊച്ചി, തിരുവനന്തപുരം നഗരത്തിലെ പ്രധാനറോഡുകള്‍ വെള്ളത്തിനടിയിലായി. വാഹനഗതാഗതം ഭാഗികമായി നിലച്ചു. കോട്ടയത്തും പ്രധാനറോഡുകള്‍ മഴവെള്ളത്തിനടിയിലായി. ഇവിടെ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
തൃശൂര്‍ജില്ലയിലെ കുന്ദംകുളത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്- ഒമ്പത് സെന്റിമീറ്റര്‍. അടുത്ത രണ്ടു ദിവസത്തേക്കുകൂടി മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഈ മഴയ്ക്ക് കാരണം.












Click it and Unblock the Notifications