കേരളത്തില്‍ 12 തീവ്രവാദിസംഘടനകള്‍
തിരുവനന്തപുരം: കേരളത്തിലെ 12 തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി ആന്റണി നിയമസഭയില്‍ വ്യക്തമാക്കി. ആദിവാസി ഏകോപന സമിതി, സിപിഐ(എംഎല്‍) റെഡ് ഫ്ലാഗ്, ആന്റി-ഫാസിസ്റ് വേദി, ഐഎന്‍എല്‍ എന്നീ സംഘടനകള്‍ ഇക്കൂട്ടത്തില്‍ പെടുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നിരോധനഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 30 സിമി പ്രവര്‍ത്തകരെ അറസ്റു ചെയ്തെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയെ അറിയിച്ചു. വിവിധ പ്രദേശങ്ങളിലുള്ള സിമി ഓഫീസുകളില്‍ റെയ്ഡ് നടത്തിയതായും മുഖ്യമന്ത്രി ഒക്ടോബര്‍ 15 തിങ്കളാഴ്ച പറഞ്ഞു.
സിമിയുടെ കോഴിക്കോടുള്ള സംസ്ഥാന സമിതി ഓഫീസും കോട്ടയത്തും ആലപ്പുഴയിലുമുളള പ്രാദേശിക ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ പ്രചാരണലഘുലേഖകള്‍ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മതമൗലികവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഇന്റലിജന്‍സ് വിഭാഗത്തിനു കീഴില്‍ ഒരു പ്രത്യേകസെല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.












Click it and Unblock the Notifications