കുഞ്ഞിന്റെ കാല്‍വെട്ടിയ സംഭവം: മൂന്ന് പേര്‍ അറസ്റില്‍
തിരുവനന്തപുരം: ബിജെപി പ്രാദേശികനേതാവിന്റെ വീടാക്രമിക്കുകയും പിഞ്ചുകുഞ്ഞിന്റെ കാല്‍പ്പാദം വെട്ടിമാറ്റുകയും ചെയ്ത സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഒന്നും അഞ്ചും ആറും പ്രതികളെ പൊലീസ് ഒക്ടോബര്‍ 14 ഞായറാഴ്ച അറസ്റ് ചെയ്തു.
സിപിഎം കണ്ണറവിള ബ്രാഞ്ച് സെക്രട്ടറി സാബുകുമാര്‍ (29) ആണ് കേസിലെ ഒന്നാം പ്രതി. കണ്ണറവിള മേടയില്‍ വീട്ടില്‍ അശോക്കുമാര്‍ (39), ഇലവങ്ങംവിളവീട്ടില്‍ അനില്‍കുമാര്‍ (28) എന്നിവര്‍ അഞ്ചും ആറും പ്രതികളാണ്.
രണ്ടും മൂന്നും നാലും പ്രതികളായ സുജിത്, ബിനു, ഷിബു എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന അഞ്ചോളം പ്രതികള്‍ക്കെതിരെയും കേസുണ്ട്.
അക്രമത്തില്‍ കാല്‍പാദം മുറിഞ്ഞ ഗോപികയുടെയും വിരലുകള്‍ മുറിഞ്ഞ സന്തോഷ്കുമാറിന്റെയും ശസ്ത്രക്രിയ കൊച്ചി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പൂര്‍ത്തിയായി.ഗോപികയുടെ കാല്‍പാദം തുന്നിച്ചേര്‍ത്തു. ഇരുവരും തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്.












Click it and Unblock the Notifications