കാബൂളിന് നേരെ ആക്രമണം തുടരുന്നു
കാബൂള്‍: ഒക്ടോബര്‍ 15 തിങ്കളാഴ്ച രാവിലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ സമീപ പ്രദേശത്ത് യുഎസ് സഖ്യം ആക്രമണം നടത്തി. രാവിലെ 7.15ഓടെ കാബൂളിന് മുകളിലെത്തിയ വിമാനം നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഫോടനം 30 മിനുട്ടോളം നീണ്ടുനിന്നു.
ജലാലബാദിലും കാണ്ഡഹാറിലും സഖ്യസേന ബോംബാക്രമണം തുടരുകയാണ്. കാബൂളില്‍ നടന്ന ആക്രമണത്തില്‍ ഒരു അന്തര്‍ദേശീയ ടെലഫോണ്‍ എക്സ്ചേഞ്ച് തകര്‍ന്നു.
ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ അറിയിച്ചു.
നേരത്തെ കാബൂളിന് മുകളില്‍ പറന്ന യുഎസ് വിമാനത്തിന് നേരെ താലിബാന്‍ സേന വെടിവെച്ചു.
അഫ്ഗാനിസ്ഥാനെതിരെ യുഎസ് സഖ്യം നടത്തുന്ന ആക്രമണം ഒരു ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിനാണ് അഫ്ഗാനെതിരെ വ്യോമാക്രമണം തുടങ്ങിയത്.












Click it and Unblock the Notifications