കോളിന്‍പവല്‍ ചൊവാഴ്ച പാകിസ്ഥാനിലെത്തും
ന്യൂയോര്‍ക്ക്: യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ ഒക്ടോബര്‍ 16 ചൊവാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കും. പാകിസ്ഥാനില്‍ നിന്ന് നേരെ പവല്‍ ഇന്ത്യയിലേക്ക് തിരിക്കും.
യുഎസ് വിരുദ്ധ വികാരം ആളിപ്പടരുന്ന പാകിസ്ഥാനിലേക്കുള്ള പവലിന്റെ ഈ സന്ദര്‍ശനം നിര്‍ണ്ണായകമായിരിക്കും. പാകിസ്ഥാന്‍ സര്‍ക്കാരും പവലിന്റെ സന്ദര്‍ശനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അഫ്ഗാനിസ്ഥാനുനേരെയുള്ള യുഎസ് ആക്രമണത്തിന്റെ ഭാവിയെപ്പറ്റി അറിയാന്‍ പാകിസ്ഥാന് ഏറെ ഉല്ക്കണ്ഠയുണ്ട്.
എത്രയും വേഗം യുഎസ് ആക്രമണം നിര്‍ത്താനാണ് മുഷാറഫും ആഗ്രഹിക്കുന്നത്. ഞായറാഴ്ച ജാകോബബാദിനടുത്ത് വച്ച് പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 15 തിങ്കളാഴ്ച പാകിസ്ഥാനില്‍ പ്രതിപക്ഷം ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് വിജയമായിരുന്നു.
അതേ സമയം തിങ്കളാഴ്ച യുഎസ് സഖ്യസേന കാബൂള്‍, ജലാലബാദ്, കണ്ടഹാര്‍ എന്നിവിടങ്ങളില്‍ ശക്തമായ ബോംബാക്രമണം നടത്തി. ഭൂമിയില്‍ നിന്നും വളരെ താഴെയുള്ള ഒളികേന്ദ്രങ്ങള്‍ വരെ തകര്‍ക്കാന്‍ ശേഷിയുള്ള ലേസര്‍ നിയന്ത്രത ആയുധങ്ങളാണ് ഇന്ന് യുഎസ് ഉപയോഗിച്ചത്. ബങ്കറുകള്‍ പൊട്ടിത്തെറിക്കുന്നതുപോലെയുള്ള അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായി സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ഒസാമ ബിന്‍ ലാദനും മുല്ല മുഹമ്മദ് ഒമറും സുരക്ഷിതരാണെന്ന് പാകിസ്ഥാനിലെ താലിബാന്‍ ഡപ്യൂട്ടി കമാന്റര്‍ പറഞ്ഞു.












Click it and Unblock the Notifications