അതിര്‍ത്തിയിലെ പാക് പോസ്റുകള്‍ ഇന്ത്യ തകര്‍ത്തു
ജമ്മു: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ 11 സൈനിക പോസ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഒക്ടോബര്‍ 15 തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച 12 തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.
മെഷിന്‍ ഗണ്‍, ആര്‍ട്ടിലറി ഗണ്‍, മോര്‍ട്ടാര്‍, റോക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. മെന്‍ധാര്‍ മേഖലയിലൂടെ തീവ്രവാദികളെയും ആയുധങ്ങളും ഇന്ത്യന്‍ മേഖലയിലേക്ക് കടത്തി വിടാന്‍ ശ്രമിച്ച പാക് സൈനികര്‍ക്കെതിരെയാണ് ആക്രമണം നടന്നത്. പാകിസ്ഥാന് സൈനികപരമായി ഒട്ടേറെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
ഇന്ത്യയുടെ വൈദ്യുതി ബന്ധങ്ങളും മറ്റും തകര്‍ക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സൈനികര്‍ക്കെതിരെ അഖ്നൂര്‍ മേഖലയിലും പോരാട്ടമുണ്ടായി. ആക്രമണത്തില്‍ പാകിസ്ഥാന്റെ സൈനിക പോസ്റ് പൂര്‍ണമായും തകര്‍ന്നുവെന്ന് ബ്രിഗേഡിയര്‍ പി.സി. ദാസ് പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണരേഖ മുറിച്ചുകടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഒക്ടോബര്‍ 16 ചൊവാഴ്ച ദില്ലിയിലെത്താനിരിക്കെയാണ് അതിര്‍ത്തിയില്‍ പോരാട്ടം നടന്നത്. പ്രതിരോധ മന്ത്രിയായി ജോര്‍ജ് ഫെര്‍ണാണ്ടസ് അധികാരമേറ്റ ദിവസം രാത്രി തന്നെ ഇങ്ങനെയൊരു പോരാട്ടമുണ്ടായതിന് നിരീക്ഷകര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പാകിസ്ഥാന്‍ അതിര്‍ത്തി തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ കശ്മീരില്‍ ഇന്ത്യ സൈനിക നടപടിക്ക് തയ്യാറാകും എന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് വാഷിംഗ്ടണില്‍ പറഞ്ഞു.












Click it and Unblock the Notifications