കശ്മീര്‍: പവലിനോട് ഇന്ത്യ വിയോജിച്ചു
ദില്ലി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ പ്രധാന പ്രശ്നം ജമ്മു കശ്മീരാണെന്ന യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ പ്രസ്താവനയോട് ഇന്ത്യ വിയോജിച്ചു.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ പ്രധാന പ്രശ്നം കശ്മീരാണെന്ന നിലപാടാണ് ആഗ്ര ഉച്ചകോടി പരാജയപ്പെടാന്‍ കാരണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. അത്തരം നിലപാടിനോട് തങ്ങള്‍ക്കൊരിക്കലും യോജിക്കാനാവില്ലെന്ന് വക്താവ് വ്യക്തമാക്കി.
പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ ഇന്ത്യയ്ക്ക് എപ്പോഴും താത്പര്യമുണ്ട്. പക്ഷേ ജമ്മു കശ്മീരിലെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്നോട്ടുപോയേ പറ്റൂ.
ഇന്ത്യ-പാക് ബന്ധത്തെ സംബന്ധിച്ച് പാക്കിസ്ഥാന് കശ്മീര്‍ പ്രശ്നം മാത്രമടങ്ങിയ അജണ്ടയേയുള്ളൂ. ഉഭയക്ഷി ചര്‍ച്ചകള്‍ മുന്നോട്ടുപോവണമെങ്കില്‍ അതിന് സമഗ്രമായ രീതി ആവശ്യമാണ്.
ഒക്ടോബര്‍ 16 ചൊവാഴ്ച ദില്ലിയിലെത്തിയ കോളിന്‍ പവല്‍ രാത്രിഭക്ഷണ വേളയില്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായും ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനിയുമായും ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്രയുമായും കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications