യുപി: കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും 11 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒക്ടോബര്‍ 16 ചൊവാഴ്ച രാജിവെച്ചു. ഏഴ് അംഗങ്ങള്‍ ബുധനാഴ്ച രാജിവെക്കും.
ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശ് നിയമസഭ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കാലാവധി പൂര്‍ത്തിയായിട്ടും നിയമസഭ പിരിച്ചുവിടാന്‍ വിസമ്മതിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രമോദ് തിവാരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭാ സ്പീക്കര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട് ചൊവാഴ്ച രാജിക്കത്ത് നല്കി. കോണ്‍ഗ്രസ് അംഗങ്ങളോട് രാജിവെക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചിരുന്നു. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങളും രാജിവെക്കുമെന്നാണ് കരുതുന്നത്.