ദുരിതാശ്വാസം: കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തി
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസമായി സംസ്ഥാനത്തിന് ഇതേ വരെ കേന്ദ്രത്തില്‍ നിന്ന് ഒരു പൈസ പോലും ലഭിച്ചിട്ടില്ലെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു. 2001-2002 ബഡ്ജറ്റിലെ ഗ്രാന്റുകളെ കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു ആന്റണി.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ കേരളത്തെ കേന്ദ്രം പൂര്‍ണമായി അവഗണിക്കുകയാണ്. 520 കോടി വെള്ളപ്പൊക്ക ദുരിതാശ്വാസമായി അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനു ശേഷമാണ് ഫണ്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ കേന്ദ്രം മാറ്റം വരുത്തിയത്.
ഒറീസക്കു മാത്രമേ ദുരിതാശ്വാസ സഹായം നല്‍കിയിട്ടുള്ളൂ. ആന്ധ്രാപ്രദേശിനും കര്‍ണാടകത്തിനും ഇതേ വരെ സഹായം ലഭിച്ചിട്ടില്ല.
സ്വകാര്യമേഖലയില്‍ കൂടുതല്‍ പ്രൊഫണല്‍ കോളജുകള്‍ തുടങ്ങുന്നത് വിദ്യാര്‍ഥികള്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് വിരാമം കുറിക്കുമെന്ന് ആന്റണി പറഞ്ഞു.
ജപ്പാന്‍ സഹായത്തോടെ കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണം ആന്റണി നിഷേധിച്ചു. പുതിയ വ്യവസായ-തൊഴില്‍ പദ്ധിതികള്‍ നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ സാധാരണക്കാരനെ കഷ്ടത്തിലാക്കും വിധം വിലവര്‍ധനവിലേക്കാണ് നയിക്കുകയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications