Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക്: സര്‍ക്കാര്‍ നിസ്സഹായരെന്ന് മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാവിയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമോ എന്ന കാര്യം സര്‍ക്കാരിന് പറയാന്‍ കഴിയില്ലെന്നും വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.

ഒക്ടോബര്‍ 16 ചൊവാഴ്ച നിയമസഭയില്‍ സാജു പോള്‍, കെ.വി. കുഞ്ഞുരാമന്‍, വി. ചെന്താമരാക്ഷന്‍, ഡോ. തോമസ് ഐസക്ക് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത് താരിഫ് റഗുലേറ്ററി കമ്മീഷനാണ്. എന്നാല്‍ ആവശ്യമായ പഠനം നടത്തിയതിനു ശേഷം മാത്രമായിരിക്കും കമ്മീഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്ന് മന്ത്രി ഉറപ്പു നല്‍കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2000 കോടി രൂപ നഷ്ടത്തിലായിരുന്നു. 25 ശതമാനം നിരക്ക് വര്‍ദ്ധനയിലൂടെ വെറും 590 കോടി രൂപമാത്രമേ നികത്താന്‍ സാധിക്കൂ. അതിനാല്‍ ഭാവിയില്‍ ഒരു ആനുകൂല്യവും നല്‍കാന്‍ ബോര്‍ഡിന് കഴിയില്ല - മന്ത്രി വ്യക്തമാക്കി.

കായംകുളം താപവൈദ്യുതി നിലയം കാരണം വര്‍ഷം തോറും സര്‍ക്കാരിന് 350 കോടി രൂപയുടെ ബാധ്യതയാണ് വരുന്നത്. നിലയത്തെ കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലയത്തിലെ ഇന്ധനം നാഫ്തയില്‍ നിന്ന് പ്രകൃതി വാതകമാക്കാന്‍ എന്‍ടിപിസിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും 20 വര്‍ഷത്തേക്കുള്ള സ്ഥിരം നിക്ഷേപം വേണമെന്ന കടുംപിടിത്തത്തിലാണ് അവര്‍.

സംസ്ഥാനത്ത് വൈദ്യുതി ഉല്പാദിപ്പിക്കാനായി 27സ്വകാര്യ കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇതില്‍ കണ്ണൂര്‍ വൈദ്യുത പദ്ധതിയും ഉള്‍പ്പെടും. ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ അനെര്‍ട്ട് രണ്ട് മെഗാവാട്ട് ശേഷിയുള്ള കാറ്റ് വൈദ്യുത നിലയം സ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+