മേല്‍ശാന്തി ഇന്റര്‍വ്യൂ 18ന് നടത്തണം: കോടതി
കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 18 വ്യാഴാഴ്ച നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. മേല്‍ശാന്തി നിയമനത്തിന് കഴിഞ്ഞയാഴ്ച നടത്തേണ്ടിയിരുന്ന ഇന്റര്‍വ്യൂ ചില തര്‍ക്കങ്ങള്‍ കാരണം മാറ്റിവച്ച സാഹചര്യത്തിലാണ് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മേല്‍ശാന്തി നിയമനത്തിന്റെ മേല്‍നോട്ടത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെ കോടതി അംഗീകരിച്ചു. തന്ത്രി കണ്ഠര് മഹേശ്വരിന്റെ നേതൃത്വത്തിലുള്ള ഈ സമിതിയില്‍ കണ്ഠര് നീലകണ്ഠര്, താഴമണ്‍ ഇല്ലത്തെ മുതിര്‍ന്ന അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുക്കുന്ന തിരുവിതാംകൂര്‍ ഭാഗത്തുനിന്നുള്ള ഒരു തന്ത്രി എന്നിവരാണ് ഉണ്ടാവുക.
അഞ്ചു പേരുടെ പട്ടിക തയ്യാറാക്കി മേല്‍ശാന്തി ആരായിരിക്കണമെന്ന് ഒക്ടോബര്‍ 20 ശനിയാഴ്ച നറുക്കെടുപ്പിലൂടെ ബോര്‍ഡിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റിസുമാരായ വി.പി. മോഹന്‍ കുമാര്‍, കെ.കെ. ദിനേശന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഒക്ടോബര്‍ 15 തിങ്കളാഴ്ചയാണ് ഈ വിധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications