റോഡില്‍ നിന്ന് പാല്‍വെള്ളം: അധികൃതര്‍ അന്വേഷിക്കുന്നു
കോട്ടയം: നെടുങ്കടപ്പള്ളിയില്‍ മല്ലപ്പള്ളി-കറുകച്ചാല്‍ റോഡില്‍ ഉണ്ടായ വിടവില്‍ക്കൂടി പാല് പോലെയുള്ള വെള്ളം വരുന്ന സംഭവം സംസ്ഥാന ഭൗമശാസ്ത്ര വകുപ്പ് അന്വേഷിക്കുന്നു. ഒക്ടോബര്‍ 15 തിങ്കളാഴ്ച റോഡില്‍ രൂപപ്പെട്ട രണ്ട് ചാലില്‍ നിന്നാണ് അസാധാരണമായ ഈ ജലം ഒഴുകുന്നത്.
അടുത്തുള്ള ഒരു വീട്ടിലെ കിണറില്‍ നിന്നും ഇത്തരത്തിലുള്ള വെള്ളം ലഭിച്ചിട്ടുണ്ട്. കൃഷിയാവശ്യത്തിനായി വെളളം പമ്പു ചെയ്തപ്പോഴാണ് വെള്ളത്തിന്റെ നിറംമാറ്റം ശ്രദ്ധിച്ചത്.
അതേ സമയം റബര്‍ബോര്‍ഡ് സംഭരിച്ച വെള്ളത്തിന്റെ സാമ്പിളില്‍ 3.5 ശതമാനം റബറിന്റെ അംശം കണ്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications