പേര്യ കേസ്: സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: പേര്യ മരംമുറി കേസ് സംബന്ധിച്ച് മുന്‍ റവന്യു സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, എം. രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. തിരുവാങ്കുളത്തെ നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
രണ്ട് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും വാദം കേള്‍ക്കും. പേര്യ മരംമുറി കേസ് അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications