ആദിവാസി സമരം ഒത്തുതീര്‍ന്നു
തിരുവനന്തപുരം: ആദിവാസി നേതാവ് സി.കെ.ജാനുവുമായി മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒന്നര മാസം നീണ്ടുനിന്ന ആദിവാസി സമരം ഒത്തുതീര്‍ന്നു.
ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ ഭൂമി വരെ നല്‍കുമെന്ന് ഒക്ടോബര്‍ 16 ചൊവാഴ്ച മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു. ഭൂമി ലഭ്യമായ സ്ഥലങ്ങളില്‍ അഞ്ച് ഏക്കര്‍ ഭൂമി വരെ നല്‍കാനാണ് ധാരണ.
സെക്രട്ടറിയേറ്റിന് മുന്നിലുള്ള കുടിലുകള്‍ പൊളിച്ചുമാറ്റുമെന്നും സമരം നടത്തുന്ന ആദിവാസികള്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് തിരിച്ചുപോവുമെന്നും സി.കെ.ജാനു അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമായ മാര്‍ഗത്തെ കുറിച്ച് ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ജാനു പറഞ്ഞു.
ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമി പട്ടികവര്‍ഗ ഭൂമിയായി പ്രഖ്യാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരും. ആദിവാസികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കും.
മുഖ്യമന്ത്രി എ.കെ.ആന്റണിയുമായും പിന്നീട് മന്ത്രിസഭാ ഉപസമിതിയുമായും ജാനു ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്.












Click it and Unblock the Notifications